ട്വന്റി-20യില്‍ 100 ജയങ്ങളുടെ റെക്കോഡുമായി ടീം ഇന്ത്യ
മല്‍സരത്തിലെ നിര്‍ണ്ണായക ഓവര്‍ എറിഞ്ഞ് പൂരനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

കൊല്‍ക്കത്ത:ട്വന്റി-20യില്‍ 100 ജയങ്ങള്‍ എന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ടീം. വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റിയില്‍ എട്ട് റണ്‍സിന്റെ ജയം നേടിയാണ് ഇന്ത്യ റെക്കോഡ് കരസ്ഥമാക്കിയത്. ഈ നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ടീം പാകിസ്താനാണ്. കളിച്ച 155 മല്‍സരങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ നേട്ടം. പാകിസ്താന്‍ 189 മല്‍സരങ്ങളില്‍ ഈ നാഴികകല്ല് പിന്നിട്ടത്. നിലവില്‍ പാകിസ്താന്‍ 118 മല്‍സരങ്ങള്‍ ജയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 187 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച വിന്‍ഡീസ് മികച്ച ചെറുത്തുനില്‍പ്പ് ഉയര്‍ത്തിയാണ് കീഴടങ്ങിയത്. നിക്കോളസ് പൂരന്‍(41 പന്തില്‍ 62), പവ്വല്‍ (36 പന്തില്‍ 68) എന്നിവര്‍ വെടിക്കെട്ട് പുറത്തെടുത്തിട്ടും സന്ദര്‍ശകര്‍ തോല്‍വി നേരിട്ടു. മല്‍സരത്തിലെ നിര്‍ണ്ണായക ഓവര്‍ എറിഞ്ഞ് പൂരനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
A special 💯 for #TeamIndia in T20Is 💥💥 pic.twitter.com/czrBSeRpR4
— BCCI (@BCCI) February 18, 2022
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT