Cricket

മില്ലറും മാര്‍ക്രമും അടിച്ചു; ഇന്ത്യയുടെ സെമിബെര്‍ത്തിന് തിരിച്ചടി; പ്രോട്ടീസിന് അഞ്ച് വിക്കറ്റ് ജയം

മില്ലറും മാര്‍ക്രമും അടിച്ചു;  ഇന്ത്യയുടെ സെമിബെര്‍ത്തിന് തിരിച്ചടി; പ്രോട്ടീസിന് അഞ്ച് വിക്കറ്റ് ജയം
X



പെര്‍ത്ത്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയകുതിപ്പിന് ബ്ലോക്കിട്ട് ദക്ഷിണാഫ്രിക്ക. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ അഞ്ച് വിക്കറ്റിനാണ് പ്രോട്ടീസ് വീഴ്ത്തിയത്. ജയത്തോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പില്‍ അഞ്ച് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 134 ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം (52), മില്ലര്‍ (59*) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക് ജയമൊരുക്കിയത്. 24 റണ്‍സെടുക്കുന്നതിനിടെ പ്രോട്ടീസിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മികച്ച തുടക്കം നേടിയിരുന്നു. എന്നാല്‍ മില്ലറും മാര്‍ക്രമും നിലയുറപ്പിച്ചത് ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. അര്‍ഷദീപ് സിങ് ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി.


ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 133 റണ്‍സ് നേടിയത്. സൂര്യകുമാര്‍ യാദവാണ് (68) ടോപ് സ്‌കോറര്‍. 40 പന്തിലാണ് താരത്തിന്റെ ഇന്നിങ്‌സ്. രോഹിത്ത് ശര്‍മ്മ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് കോഹ്‌ലിക്ക് (12) ഇന്ന് ഫോം കണ്ടെത്താനായില്ല. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തില്‍ കെ എല്‍ രാഹുലിന് (9) ഫോം വീണ്ടെടുക്കാനായില്ല. ദീപക് ഹൂഡ(0), ഹാര്‍ദ്ദിക്ക് (2), ദിനേശ് കാര്‍ത്തിക്ക് (6), ആര്‍ അശ്വിന്‍ (7), ഭുവനേശ്വര്‍ കുമാര്‍ (4), മുഹമ്മദ് ഷമി (0), അര്‍ഷദീപ് സിങ് (2) തുടങ്ങിയ താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. 49 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ തകര്‍ന്നിരുന്നു. തുടര്‍ന്ന് സൂര്യകുമാറാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പ്രോട്ടീസിനായി എന്‍ഗിഡി നാലും പാര്‍നെല്‍ മൂന്നും വിക്കറ്റ് നേടി.





Next Story

RELATED STORIES

Share it