Cricket

ലോകകപ്പ്; മസൂദും ഇഫ്തിഖറും വന്‍മതിലായി; ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ ഭേദപ്പെട്ട നിലയില്‍

ഏറെ പ്രതീക്ഷ വച്ച് പുലര്‍ത്തിയ മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് നേടാനെ കഴിഞ്ഞുള്ളൂ.

ലോകകപ്പ്; മസൂദും ഇഫ്തിഖറും വന്‍മതിലായി; ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ ഭേദപ്പെട്ട നിലയില്‍
X


മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ മികച്ച നിലയില്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഷാന്‍ മസൂദ് (52*), ഇഫ്തിഖര്‍ അഹ്‌മദ് (51) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് പാകിസ്താന് രക്ഷകയായത്. രണ്ടാമത്തെ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ അര്‍ഷദീപ് പുറത്താക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. വീണ്ടും നാലമാത്തെ ഓവറില്‍ റിസ്വാനെയും (4) അര്‍ഷദീപ് പുറത്താക്കി. എന്നാല്‍ മസൂദും ഇഫ്തിഖറും നിലയുറപ്പിച്ചതോടെ ഇന്ത്യയ്ക്ക് രക്ഷയില്ലാതായി. ഇഫ്തിഖര്‍ പുറത്തായതിന് ശേഷമെത്തിയ ഷഹദാബ് (5), ഹൈദര്‍ (2), നവാസ്(9) എന്നിവരെ പെട്ടെന്ന് പുറത്താക്കി ഹാര്‍ദ്ദിക്ക് പാണ്ഡെ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. ആസിഫ് (2) അലിയുടെ വിക്കറ്റും അര്‍ഷദീപ് സിങ് നേടി.16 റണ്‍സുമായി നിലയുറപ്പിച്ച ഷഹീന്‍ അഫ്രീഡിയെ ഭുവനേശ്വര്‍ കുമാറും പുറത്താക്കി. ഏറെ പ്രതീക്ഷ വച്ച് പുലര്‍ത്തിയ മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് നേടാനെ കഴിഞ്ഞുള്ളൂ.




Next Story

RELATED STORIES

Share it