പുനെ ഏകദിനം; രാഹുലിന് സെഞ്ചുറി; കോഹ്‌ലിക്കും പന്തിനും അര്‍ദ്ധസെഞ്ചുറി
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു.

പുനെ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയും കോഹ്‌ലി, പന്ത് എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുമാണ് ഇന്ത്യയ്ക്ക് വലിയ സ്‌കോര്‍ നല്‍കിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. രോഹിത്തിന്റെയും (25), ധവാന്റെയും (4) വിക്കറ്റുകള്‍ ഇന്ത്യയ്ക്ക്് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് വന്ന ക്യാപ്റ്റന്‍ കോഹ്‌ലിയും(66) രാഹുലും (108) വെടിക്കെട്ട് പ്രകടനം നടത്തുകയായിരുന്നു. രാഹുലിന്റെ അഞ്ചാം ഏകദിനസെഞ്ചുറിയാണിത്. കോഹ്‌ലിക്കു ശേഷമെത്തിയ ഋഷഭ് പന്ത് 77 റണ്‍സെടുത്തു. 40 പന്തിലാണ് ഋഷഭിന്റെ നേട്ടം. ഏഴ് സിക്‌സറും താരം നേടി. തുടര്‍ന്നെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡെയും (16 പന്തില്‍ 35) മിന്നും ബാറ്റിങാണ് കാഴ്ചവച്ചത്. ഇംഗ്ലണ്ടിനായി ടോപ്ലേ, ടോം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTരാമനവമി കലാപം: വെടിവയ്പില്‍ ഒരു മരണം
31 March 2023 5:16 PM GMT