നാഗ്പൂര്‍ ടെസ്റ്റ്; മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേട്ടവുമായി രോഹിത്ത് ശര്‍മ്മ
ലോക ക്രിക്കറ്റില്‍ തിലകരത്‌നെ ദില്‍ഷന്‍, ബാബര്‍ അസം, ഫഫ് ഡുപ്ലെസിസ് എന്നിവര്‍ മാത്രമാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്.

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് സെഞ്ചുറി.ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് സെഞ്ചുറി നേട്ടത്തോടെ രോഹിത്ത് വമ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായി സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.
ലോക ക്രിക്കറ്റില്‍ തിലകരത്‌നെ ദില്‍ഷന്‍, ബാബര്‍ അസം, ഫഫ് ഡുപ്ലെസിസ് എന്നിവര്‍ മാത്രമാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. 212 പന്തിലാണ് രോഹിത്ത് 120 റണ്‍സെടുത്ത് പുറത്തായത്. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് കെ രാഹുല്‍ (20), ചേതേശ്വര്‍ പൂജാര(7), വിരാട് കോഹ്‌ലി(12), സൂര്യകുമാര്‍ യാദവ് (8) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഹിറ്റ്മാന്‍ നിലയുറപ്പിക്കുകയായിരുന്നു.
അരങ്ങേറ്റക്കാരനായ കെ എസ് ഭരത് എട്ട് റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ജഡേജ 53ഉം അക്‌സര്‍ പട്ടേല്‍ 11 റണ്‍സുമെടുത്ത് ക്രീസില്‍ ഉണ്ട്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 267 റണ്‍സാണ് നേടിയത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 177 റണ്‍സിന് അവസാനിച്ചിരുന്നു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT