സാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
2-1നാണ് ഓസിസിന്റെ പരമ്പര നേട്ടം.
ചെന്നൈ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 21 റണ്‍സിന്റെ ജയമാണ് ഓസിസ് നേടിയത്. 270 റണ്‍സ് പിന്തുടരാനിറങ്ങിയ ഇന്ത്യയെ അഞ്ച് പന്ത് ശേഷിക്കെ 248 റണ്‍സിന് ഓസിസ് പുറത്താക്കി. നാല് വിക്കറ്റെടുത്ത ആഡം സാംബയാണ് ഇന്ത്യയെ കറക്കിയെറിഞ്ഞത്. കോഹ്ലിയാണ് (54) ടോപ് സ്കോറര്‍. രോഹിത്ത് (30), ശുഭ്മാന്‍ ഗില്‍ (37), രാഹുല്‍ (32), ഹാര്‍ദ്ദിക്ക് പാണ്ഡെ(40) എന്നിവര്‍ പിടിച്ചു നിന്നെങ്കിലും രക്ഷയുണ്ടായില്ല. സൂര്യകുമാര്‍ ഇന്നും പ്രതീക്ഷ തെറ്റിച്ചു. താരം ഗോള്‍ഡന്‍ ഡക്കായി പുറത്തായി. തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളിലും താരം പൂജ്യത്തിന് പുറത്തായിരുന്നു.
നേരത്തെ ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക്ക് പാണ്ഡെയും കുല്‍ദ്ദീപ് യാദവും മൂന്ന് വീതം വിക്കറ്റ് നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരെ ഒരോവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ 269 റണ്‍സിന് പുറത്താക്കിയിരുന്നു. 2-1നാണ് ഓസിസിന്റെ പരമ്പര നേട്ടം.ജയത്തോടെ ഓസിസ് ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
RELATED STORIES
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം;...
9 Sep 2024 4:57 PM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTഎയര്‍ കേരള സിഒഎയായി ഹരീഷ് കുട്ടിയെ നിയമിച്ചു
4 Sep 2024 3:51 PM GMTഹസീനാ വിരുദ്ധ പ്രതിഷേധം: തടവിലായ 57 ബംഗ്ലാദേശ് പൗരന്മാര്ക്ക് യുഎഇ...
3 Sep 2024 12:08 PM GMTപൊന്നോല്സവ് 2024 സീസണ് 7 ബ്രോഷര്‍ പ്രകാശനം ചെയ്തു
2 Sep 2024 3:18 PM GMTകെഎംസിസി മുൻ നേതാവും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി...
1 Sep 2024 12:42 AM GMT