Cricket

ടെസ്റ്റ് റാങ്കിങ്; ജോ റൂട്ട് രണ്ടില്‍;സിറാജിന് കയറ്റം

ബാറ്റിങ് റാങ്കിങിലെ നാലും അഞ്ചും സ്ഥാനങ്ങളാണ് ഇരുവരും നിലനിര്‍ത്തിയത്.

ടെസ്റ്റ് റാങ്കിങ്; ജോ റൂട്ട് രണ്ടില്‍;സിറാജിന് കയറ്റം
X


ലണ്ടന്‍: ലോക ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും നിലവിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബൗളര്‍ മുഹമ്മദ് സിറാജിന് സ്ഥാനകയറ്റം. ബാറ്റിങ് റാങ്കിങിലെ നാലും അഞ്ചും സ്ഥാനങ്ങളാണ് ഇരുവരും നിലനിര്‍ത്തിയത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ എട്ട് വിക്കറ്റ് നേടിയ ഇന്ത്യയുടെ മുഹമ്മദ് സിറാജ് റാങ്കിങില്‍ 38ാം സ്ഥാനത്തെത്തി. ബാറ്റിങില്‍ കാനെ വില്ല്യംസണ്‍ ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ലോര്‍ഡസ് ടെസ്റ്റില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച ജോ റൂട്ട് രണ്ടാം സ്ഥാനത്തെത്തി. ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ 37ാം സ്ഥാനത്തും പാകിസ്ഥാന്റെ ബാബര്‍ അസം എട്ടാം സ്ഥാനത്തുമാണ് .




Next Story

RELATED STORIES

Share it