ട്വന്റി-20 റാങ്കിങ്; കോഹ്‌ലി ആദ്യ പത്തില്‍ നിന്ന് പുറത്ത്
ബൗളിങിലും ഓള്‍റൗണ്ടിങിലും ഒരു ഇന്ത്യന്‍ താരം പോലും ആദ്യ പത്തില്‍ ഇടംനേടിയിട്ടില്ല.
BY FAR24 Nov 2021 5:24 PM GMT

X
FAR24 Nov 2021 5:24 PM GMT
ദുബയ്: ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി ലോകറാങ്കിങില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് താരം ആദ്യപത്തില്‍ നിന്ന് പുറത്താവുന്നത്. 11ാം സ്ഥാനത്തേക്കാണ് കോഹ്‌ലി വീണത്. ന്യൂസിലന്റിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്നതാണ് താരത്തിന് തിരിച്ചടി ആയത്. എന്നാല്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 13ാം സ്ഥാനത്താണുള്ളത്.
പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ സഹതാരം റിസ്വാന്‍ നാലാം സ്ഥാനത്താണുള്ളത്. ബൗളിങില്‍ ശ്രീലങ്കയുടെ വനിന്ദുഹസരന്‍ങ്ക ഒന്നാമതും ഔള്‍റൗണ്ടിങില്‍ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബി ഒന്നാമതും തുടരുന്നു. ബൗളിങിലും ഓള്‍റൗണ്ടിങിലും ഒരു ഇന്ത്യന്‍ താരം പോലും ആദ്യ പത്തില്‍ ഇടംനേടിയിട്ടില്ല.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT