Cricket

കൊവിഡ് പ്രതിസന്ധി: ടി20 ലോകകപ്പ് മാറ്റിവച്ചു

ആഗോളതലത്തിലെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് മത്സരങ്ങള്‍ നീട്ടിവയ്ക്കാന്‍ തീരുമാനമെടുത്തതെന്നും സമിതി അറിയിച്ചു.

കൊവിഡ് പ്രതിസന്ധി: ടി20 ലോകകപ്പ് മാറ്റിവച്ചു
X

കാന്‍ബറ: ഈ വര്‍ഷം ആസ്‌ത്രേലിയയില്‍ നടക്കേണ്ടിരുന്ന ടി 20 ലോകകപ്പ് മാറ്റിവച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ആഗോളതലത്തിലെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് മത്സരങ്ങള്‍ നീട്ടിവയ്ക്കാന്‍ തീരുമാനമെടുത്തതെന്നും സമിതി അറിയിച്ചു.

ഐസിസിയുടെ ബോര്‍ഡ് അംഗങ്ങള്‍ നടത്തിയ മീറ്റിങ്ങിലാണ് ഇതിനേപറ്റി തീരുമാനമായത്. ഒക്ടോബര്‍ 18 മുതല്‍ നവംമ്പര്‍ 15 വരെയായിരുന്നു ടൂര്‍ണമെന്റ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. വിക്ടോറിയയില്‍ കൊവിഡ് കേസുകള്‍ വര്‍ധനവുണ്ടായപ്പോള്‍ മേയ് മാസത്തില്‍ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ആസ്‌ത്രേലിയ ക്രിക്കറ്റ് ബോര്‍ഡ് പ്രകടിപ്പിച്ചിരുന്നു.

സമഗ്രവും സങ്കീര്‍ണ്ണവുമായ മുന്‍കരുതല്‍ ഞങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും ഈ പ്രക്രിയയിലൂടെ കായികരംഗത്ത് ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയെന്നതാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സാവ്‌നി പറഞ്ഞു. ഐസിസി പുരുഷന്മാരുടെ ടി 20 ലോകകപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനം ഞങ്ങള്‍ക്ക് ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചതിന് ശേഷമാണെന്നും മാത്രമല്ല ലോകമെമ്ബാടുമുള്ള ആരാധകര്‍ക്ക് സുരക്ഷിതവും വരാന്‍ പോകുന്ന രണ്ട് ടി20 ലോകകപ്പുകളും ആരാധകരിലേക്ക് വിജയകരമായി എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it