Cricket

ചരിത്ര നേട്ടം; ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടി ബംഗ്ലാദേശ്

ടസ്‌കിന്‍ അഹ്മദിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ചുവട്പിടിച്ചാണ് ആതിഥേയരെ 154 റണ്‍സിന് ബംഗ്ലാദേശ് പുറത്താക്കിയത്.

ചരിത്ര നേട്ടം; ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടി ബംഗ്ലാദേശ്
X

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര നേടി ബംഗ്ലാദേശ്. 2-1നാണ് സന്ദര്‍ശകര്‍ പരമ്പര സ്വന്തമാക്കിയത്. രണ്ടാം ഏകദിനം ഒമ്പത് വിക്കറ്റിന് ജയിച്ചാണ് ബംഗ്ലാ കടുവകള്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 155 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ബംഗ്ലാദേശ് 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 82 പന്തില്‍ പുറത്താവാതെ 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 2018ന് ശേഷം ആദ്യമായാണ് ബംഗ്ലാദേശ് വിദേശത്ത് ഒരു ഏകദിന പരമ്പര നേടുന്നത്. നേരത്തെ ടസ്‌കിന്‍ അഹ്മദിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ചുവട്പിടിച്ചാണ് ആതിഥേയരെ 154 റണ്‍സിന് ബംഗ്ലാദേശ് പുറത്താക്കിയത്.






Next Story

RELATED STORIES

Share it