മശ്‌റഫെ മുര്‍ത്തസയടക്കം മൂന്ന് ബംഗ്ലാദേശ് താരങ്ങള്‍ക്ക് കൊവിഡ്

ധക്ക: പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിക്കു പിന്നാലെ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മശ്‌റഫെ മുര്‍ത്തസെയടക്കം മൂന്ന് ബംഗ്ലാദേശ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏകദിന ടീം ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍, സഹോദരന്‍ നഫീസ് ഇഖ്ബാല്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. സീനിയര്‍ താരമായ മുര്‍ത്തസയ്ക്ക് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴ്ചയാണ് താരത്തിന് പനി പിടിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ സ്ഥിതി മെച്ചമാണെന്നും മരുന്നുകളോട് നല്ലനിലയില്‍ പ്രതികരിക്കുന്നുണ്ടെന്നും മുര്‍ത്തസയുടെ ഡോക്ടര്‍ അവകാശപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യാ മാതാവടക്കം ചിലര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശിനു വേണ്ടി ടെസ്റ്റില്‍ 78 ഉം ഏകദിനത്തില്‍ 270ഉം ട്വിന്റി 20യില്‍ 42 ഉം വിക്കറ്റ് നേടിയ താരമാണ് മുര്‍ത്തസ. ശാഹിദ് അഫ്രീദിയക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞാഴ്ചയാണ്.
RELATED STORIES
മെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി...
19 March 2023 6:04 AM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMT