Cricket

ഇംഗ്ലണ്ട് ബൗളര്‍ ജൊഫ്രാ ആര്‍ച്ചര്‍ക്കെതിരേ വംശീയാധിക്ഷേപം

ഇതിനെതിരേ ആര്‍ച്ചര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ബൗളര്‍ ജൊഫ്രാ ആര്‍ച്ചര്‍ക്കെതിരേ വംശീയാധിക്ഷേപം
X

ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജൊഫ്രാ ആര്‍ച്ചര്‍ക്കെതിരേ വംശീയാധിക്ഷേപം. സോഷ്യല്‍മീഡിയയിലൂടെയാണ് താരത്തെ നിരവധിപേര്‍ അധിക്ഷേപിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിനിടെയാണ് ആക്ഷേപം ഉണ്ടായത്. വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം താരം കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിരുന്നു. തുടര്‍ന്ന് ആര്‍ച്ചറെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒരു മല്‍സരത്തില്‍ വിലക്കിയിരുന്നു. പ്രോട്ടോകോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ താരത്തിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു.

പ്രതിഷേധത്തിനിടെയില്‍ ചിലര്‍ താരത്തെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇതിനെതിരേ ആര്‍ച്ചര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. തന്റെ ഭാഗത്ത് നിന്നും ഒരു തെറ്റ് സംഭവിച്ചുപോയെന്നും അതിന് താന്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ആര്‍ച്ചര്‍ വ്യക്തമാക്കി. താന്‍ ചെയ്ത തെറ്റിന് ബോര്‍ഡ് ശിക്ഷിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ വംശീയമായി അധിക്ഷേപിച്ച് ശിക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹിക്കാവുന്നതിലേറെ സഹിച്ചുവെന്നും നിരവധി പേര്‍ ആക്ഷേപവുമായി രംഗത്ത് എത്തിയതിനെ തുടര്‍ന്നാണ് പരാതി നല്‍കാമെന്ന് തീരുമാനിച്ചതെന്നും ആര്‍ച്ചര്‍ അറിയിച്ചു. ആദ്യ ടെസ്റ്റിന് ശേഷം ക്രിക്കറ്റ് ബോര്‍ഡിനോട് സൂചിപ്പിക്കാതെ താരം സ്വവസതിയില്‍ പോയിരുന്നു. ഇത് ഇംഗ്ലണ്ട് ടീമിന്റെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമായിരുന്നു. തുടര്‍ന്ന് താരത്തിന് പിഴയും വിധിച്ചിരുന്നു. കൊവിഡ് ടെസ്റ്റ് പരിശോധയ്ക്ക് ശേഷം താരത്തിന്റെ ഫലം നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയത്.


Next Story

RELATED STORIES

Share it