- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോര്; ആരാധകര്‍ക്ക് ഞെട്ടല്‍, ദുബായ് ഇന്റനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒഴിഞ്ഞ സീറ്റുകള്‍

ദുബായ്: ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോരാട്ടമാണ് ഇന്ത്യാ-പാകിസ്താന്‍ മല്‍സരം. ക്രിക്കറ്റിലെ എല്‍ക്ലാസ്സിക്കോയെന്നും ഈ പോരാട്ടം അറിയപ്പെടുന്നു. ഞൊടിയിടയിലാണ് ഇന്ത്യാ-പാക് പോരാട്ടങ്ങളുടെ ടിക്കറ്റുകള്‍ വിറ്റു പോകാറ്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യാസ്തമായിരുന്നു. പഹല്‍ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരേയുള്ള ഇന്ത്യയുടെ നിലപാട് തീര്‍ത്തും ഈ പോരാട്ടത്തെ ബാധിച്ചു. ഇന്ത്യാ-പാക് പോരാട്ടത്തിന് ബഹിഷ്‌കരണ ആഹ്വാനം ഏറെ ഉണ്ടായിരുന്നു. എങ്കിലും ഇന്ത്യക്ക് പുറത്തായതിനാലും ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ ഇത് സാരമായി ബാധിക്കുമെന്നതിനാലും മല്‍സരത്തിന് ബിസിസിഐ മൗനാനുവാദം നല്‍കുകയായിരുന്നു.

എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ-പാക് മല്‍സരത്തെ ആരാധകരും കൈവിട്ടു. ടിക്കറ്റ് വില്‍പ്പനയിലെ ഗണ്യമായ കുറവ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ദുബായ് സ്റ്റേഡിയത്തിലെ ഗ്യാലറികളിലെ പല ഭാഗങ്ങളിലും ഒഴിഞ്ഞ കസേരകളായിരുന്നു. ഇത് ശരിക്കും ആരാധകരില്‍ ഞെട്ടല്‍ ഉണ്ടാക്കി.പാകിസ്താന് ദുബായ് അവരുടെ ഹോം ഗ്രൗണ്ട് പോലെയാണ്. ഇക്കാരണത്താല്‍ പാക് ആരാധകര്‍ നിരവധി ഉണ്ടായിരുന്നു. ഇതിന് മുമ്പ് ദുബായില്‍ നടന്ന ഇന്ത്യാ-പാക് മല്‍സരങ്ങള്‍ക്കെല്ലാം തിങ്ങിനിറഞ്ഞ ഗ്യാലറികളാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ പഹല്‍ഗാം ആക്രമണം ആരാധകരിലും ഏറെ സ്വാധീനം ചെലുത്തിയെന്ന് വ്യക്തം.
I have some friends in Dubai who went for the match today
— Alexei Arora (@AlexeiArora) September 14, 2025
I myself travelled to Dubai to watch the India-Pak & India-NZ matches earlier this year in the same stadium
And let me assure you: never in my life have I seen a stadium so empty… that too for an Indo-Pak match
Idk… pic.twitter.com/m3JE9dZkLw
മല്‍സരത്തിലെ ടോസ് നിര്‍ണയ സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലിയും പരസ്പരം ഹസ്തദാനം നല്‍കുകയോ നേരില്‍ നോക്കുകയോ ചെയ്തിരുന്നില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















