Cricket

ക്രിക്കറ്റ് തുടരാനൊരുങ്ങി ഇംഗ്ലണ്ട്; പരിശീലനം അടുത്ത ആഴ്ച്ച

ജൂലായ് എട്ടിന് വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയോടെയാണ് ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ആരവങ്ങള്‍ക്ക് തുടക്കമിടുന്നത്.

ക്രിക്കറ്റ് തുടരാനൊരുങ്ങി ഇംഗ്ലണ്ട്; പരിശീലനം അടുത്ത ആഴ്ച്ച
X

ലണ്ടന്‍: ഫുട്‌ബോള്‍ ലീഗുകള്‍ക്ക് പിറകെ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കും ലോകത്ത് തുടക്കമാവുന്നു. കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കാണ് ഇതോടെ തുടക്കമാവുന്നത്. അടുത്ത ആഴ്ച മുതല്‍ ട്രെയിനിങ് തുടരാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ജൂലായ് എട്ടിന് വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയോടെയാണ് ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ആരവങ്ങള്‍ക്ക് തുടക്കമിടുന്നത്. താരങ്ങള്‍ ഒറ്റയ്ക്കാണ് പരീശീലനം നടത്തുക. ആദ്യ ഘട്ടത്തില്‍ ബൗളര്‍മാരാണ് പരിശീലനം നടത്തുക. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ബാറ്റിങ് താരങ്ങള്‍ പരിശീലനം നടത്തുക. അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍ അരങ്ങേറുക. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.ഇതിനെടെയാണ് ഇംഗ്ലണ്ട് ആദ്യമായാണ് ക്രിക്കറ്റ് നടത്താന്‍ മുന്നോട്ട് വന്നത്. വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പര ഇംഗ്ലണ്ടിലാണ് അരങ്ങേറുന്നത്. എന്നാല്‍ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ ഇംഗ്ലണ്ടിലേക്കയക്കുന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it