ട്വന്റി-20 ലോകകപ്പ് മാറ്റിവയ്ക്കുന്നത് പരിഗണനയില്‍: ബിസിസിഐ
ഒക്ടോബറില്‍ ഓസ്്‌ട്രേലിയയില്‍ ആണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക. വേണ്ടത്ര പരിശീലനം ഇല്ലാതെ താരങ്ങളെ ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ടൂര്‍ണമെന്റിന് അയക്കില്ല.
BY APH9 May 2020 9:29 AM GMT

X
APH9 May 2020 9:29 AM GMT
ന്യൂഡല്‍ഹി: കൊറോണാ വൈറസ് ബാധയില്‍ നിന്ന് ലോകം മുക്തമാവാത്തതിനാല്‍ ട്വന്റി-20 ലോകകപ്പ് മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് ബിസിസിഐ. നിലവിലെ സാഹചര്യത്തില്‍ നിശ്ചയിച്ച പ്രകാരം ടൂര്‍ണമെന്റ് നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ദുമാല്‍ പറഞ്ഞു. ഒക്ടോബറില്‍ ഓസ്്‌ട്രേലിയയില്‍ ആണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക. വേണ്ടത്ര പരിശീലനം ഇല്ലാതെ താരങ്ങളെ ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ടൂര്‍ണമെന്റിന് അയക്കില്ല.
കൊറോണാ വൈറസ് പൂര്‍ണമായും ഭേദമാവാതെ ടീമുകളെ മല്‍സരങ്ങള്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല. മാസങ്ങളോളം ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ എങ്ങിനെയാണ് മല്‍സരത്തിന് തയ്യാറാവുകയെന്നും അദ്ദേഹം സിഡ്‌നി മോണിങ് ഹെറാള്‍ഡിനനുവദിച്ച അഭിമുഖത്തില്‍ അറിയിച്ചു. ഐപിഎല്ലിനെ പോലെ ലോകകപ്പും ഉപേക്ഷിക്കുകയോ നീട്ടിവയ്ക്കുകയോ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT