Cricket

കളി ഫിനിഷ് ചെയ്യാന്‍ പടിക്കല്‍, സെഞ്ചുറി നേടാന്‍ ഉപദേശിച്ച് ക്യാപ്റ്റന്‍

ദേവ്ദത്ത് 91 റണ്‍സില്‍ എത്തി നില്‍ക്കെയാണ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കളി ഫിനിഷ് ചെയ്യാന്‍ പടിക്കല്‍, സെഞ്ചുറി നേടാന്‍ ഉപദേശിച്ച് ക്യാപ്റ്റന്‍
X

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ ആദ്യ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കല്‍ മല്‍സരത്തിനിടെ തന്നോട് ആവശ്യപ്പെട്ടതിനെ കുറിച്ച് ആര്‍സിബി ക്യാപ്റ്റന്‍ കോഹ്‌ലി വ്യക്തമാക്കുന്നു. മല്‍സരം ഫിനിഷ് ചെയ്‌തേക്കൂ സെഞ്ചുറികള്‍ ഇനിയും വരുമെന്നാണ് ദേവ്ദത്ത് തന്നോട് ആവശ്യപ്പെട്ടത്. ദേവ്ദത്ത് 91 റണ്‍സില്‍ എത്തി നില്‍ക്കെയാണ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യം സെഞ്ചുറി നേടൂ പിന്നെ മല്‍സരം ഫിനിഷ് ചെയ്യാമെന്നാണ് ക്യാപ്റ്റന്‍ നല്‍കിയ മറുപടി. 30 പന്തില്‍ ആര്‍സിബിക്ക് 16 റണ്‍സ് വേണ്ട സമയമായിരുന്നു ഇത്. ദേവ്ദത്ത് സെഞ്ചുറിക്ക് അര്‍ഹനായിരുന്നു.മാസ്റ്റര്‍ ക്ലാസ്സ് പ്രകടനമാണ് താരം നടത്തിയത്.27 പന്തിലാണ് താരം അര്‍ദ്ധസെഞ്ചുറി നേടിയത്. എന്നാല്‍ താരത്തിന്റെ സെഞ്ചുറിക്കാണ് താന്‍ പരിഗണന നല്‍കിയതെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it