കൊടുങ്കാറ്റായി ചാഹര്‍; പഞ്ചാബിനെ 106ല്‍ ഒതുക്കി ചെന്നൈ
47 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്.
BY FAR16 April 2021 3:51 PM GMT

X
FAR16 April 2021 3:51 PM GMT
മുംബൈ: ദീപക് ചാഹറിന്റെ മാസ്മരിക ബൗളിങിന് മുന്നില്‍ അടിപതറി പഞ്ചാബ് കിങ്‌സ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ നിശ്ചിത ഓവറില്‍ 106 റണ്‍സില്‍ പഞ്ചാബിന്റെ ഇന്നിങ്‌സ് അവസാനിച്ചു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 106 റണ്‍സുമായി ഒതുങ്ങിയത്. ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു.
മായങ്ക് അഗര്‍വാള്‍ (0), ക്രിസ് ഗെയ്ല്‍ (10), ദീപക് ഹൂഡ (10), പൂരന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ പിഴുതാണ് ദീപക് ചാഹര്‍ കരുത്ത് തെളിയിച്ചത്. രാഹുല്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായപ്പോള്‍ 47 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്. സാം കറന്‍, മൊയിന്‍, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Next Story
RELATED STORIES
പിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള് ഫിലിപ്പീന്സില് വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്വാപി മസ്ജിദ് പരാമര്ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMT