പൃഥ്വിയിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ്; കൊല്‍ക്കത്തയ്ക്ക് തോല്‍വി
ഒരോവറില്‍ തുടര്‍ച്ചയായി ആറ് ഫോര്‍ അടിച്ച ഐപിഎല്ലിലെ രണ്ടാമത്തെ താരമെന്ന റെക്കോഡും പൃഥ്വിയുടെ പേരിലായി.

അഹ്മദാബാദ്: ഐപിഎല്ലില്‍ പൃഥ്വി ഷായുടെ കൊടുങ്കാറ്റ് ബാറ്റിങിന് മുന്നില്‍ തോല്‍വിയേറ്റുവാങ്ങി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. 154 റണ്‍സിന്റെ ലക്ഷ്യവുമായി കുതിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് 21 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയം കൈപിടിയിലാക്കി. 41 പന്തില്‍ 82 റണ്‍സുമായാണ് പൃഥ്വിയുടെ വെടിക്കെട്ട്. 18 പന്തില്‍ നിന്നായിരുന്നു ഷായുടെ അര്‍ദ്ധസെഞ്ചുറി. ശിവം മാവി എറിഞ്ഞ ആദ്യ ഓവറില്‍ ആറ് ബൗണ്ടറികളാണ് താരം അടിച്ചത്.ഒരു വൈഡ് ഉള്‍പ്പെടെ 25 റണ്‍സാണ് പൃഥ്വി ആദ്യഓവറില്‍ നേടിയത്. ഒരോവറില്‍ തുടര്‍ച്ചയായി ആറ് ഫോര്‍ അടിച്ച ഐപിഎല്ലിലെ രണ്ടാമത്തെ താരമെന്ന റെക്കോഡും പൃഥ്വിയുടെ പേരിലായി. പൃഥ്വിക്ക് കൂട്ടായി മറുവശത്ത് ശിഖര്‍ ധവാനും(46) നിലയുറപ്പിച്ചിരുന്നു. പന്ത് 16 റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിയുടെ മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സനായിരുന്നു.
ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. നേരത്തെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ നൈറ്റ് റൈഡേഴ്‌സിനായുള്ളൂ. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു.ശുഭ്മാന്‍ ഗില്ലും(43) റസ്സലും (27 പന്തില്‍ 45 )ആണ് ഇന്ന് നൈറ്റ് റൈഡേഴ്‌സിനായി മികച്ചു നിന്നത്. നിതേഷ് റാണാ(15), രാഹുല്‍ ത്രിപാഠി (19), ദിനേഷ് കാര്‍ത്തിക്ക് (14) എന്നിവര്‍ക്ക് ഫോം കണ്ടെത്താനായില്ല. കഴിഞ്ഞ മല്‍സരത്തില്‍ വന്‍ ഫോമിലായിരുന്ന ക്യാപ്റ്റന്‍ മോര്‍ഗനും നരേയ്‌നും റണ്ണൊന്നുമെടുക്കാതെ പുറത്തായി. അക്‌സര്‍ പട്ടേലും ലലിത് യാദവും ഡല്‍ഹിക്കായി രണ്ട് വീതം വിക്കറ്റെടുത്തു.
RELATED STORIES
ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMT