ഐപിഎല്‍; റോയല്‍സിനെ 45 റണ്‍സിന് തോല്‍പ്പിച്ച് സൂപ്പര്‍ കിങ്‌സ്
ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്.

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം ജയം മോഹിച്ചിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 45 റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. 189 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാനെ ചെന്നൈ 143 റണ്‍സിന് പുറത്താക്കുകയായിരുന്നു. ചെന്നൈ ബൗളിങ് നിര ഒന്നാകെ ഫോമിലേക്കുയര്‍ന്നതോടെ രാജസ്ഥാന് പൊരുതാന്‍ കഴിഞ്ഞില്ല. ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരു റണ്‍സെടുത്ത് പുറത്തായപ്പോള്‍ വൊഹറാ (14), ഡുംബേ (17), തേവാട്ടിയ (20), ഉന്ധകട്ട്(24) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കണ്ടവര്‍. ചെന്നൈയ്ക്കായി മോയിന്‍ അലി മൂന്നും സാം കറന്‍, ജഡേജ എന്നിവര്‍ രണ്ടും ഠാക്കൂര്‍, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 188 റണ്‍സെടുത്തു. ഫഫ് ഡു പ്ലിസ്സിസ്(33), മോയിന്‍ അലി(26), അമ്പാട്ടി റായിഡു (27), ബ്രാവോ (20*), ധോണി (18), റെയ്‌ന (18) എന്നിവരാണ് ചെന്നൈ നിരയില്‍ രണ്ടക്കം നേടിയവര്‍. രാജസ്ഥാനായി ചേതന്‍ സ്‌കറിയ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.
ലീഗിലെ രണ്ടാം ജയത്തോടെ ചെന്നൈ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒരു ജയം മാത്രമുള്ള രാജസ്ഥാന്‍ ലീഗില്‍ ആറാം സ്ഥാനത്താണ്.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT