ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ച് സിഎസ്‌കെ; ഗുജറാത്ത് പതറി
ഐപിഎല്ലില്‍ ചെന്നൈയുടെ 10 ഫൈനല്‍ പ്രവേശനമാണ്.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പ്ലേ ഓഫിലെ ക്വാളിഫയര്‍ വണ്ണില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ നിലവിലെ കിരീട ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് മറികടന്നാണ് ചെന്നൈ മക്കളുടെ വിജയം. 173 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച ഗുജറാത്തിനെ 157 റണ്‍സിന് ചെന്നൈ പുറത്താക്കി.ശുഭ്മാന്‍ ഗില്‍ (42), റാഷിദ് ഖാന്‍ (30) എന്നിവര്‍ മാത്രമാണ് ജിടിക്ക് വേണ്ടി പിടിച്ച് നിന്നത്.
സിഎസ്‌കെയ്ക്ക് വേണ്ടി ചാഹര്‍, തീക്ഷണ, ജഡേജ, പതിരണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് വേണ്ടി ഗെയ്ക്ക് വാദും (60), കോണ്‍വെയും (40) ചേര്‍ന്നാണ് മികച്ച തുടക്കം നല്‍കിയത്.
ഐപിഎല്ലില്‍ ചെന്നൈയുടെ 10 ഫൈനല്‍ പ്രവേശനമാണ്. പരാജയപ്പെട്ടെങ്കിലും ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിന് ഫൈനലില്‍ പ്രവേശിക്കാന്‍ ഒരവസരം കൂടിയുണ്ട്. രണ്ടാം എലിമിനേറ്ററിലെ വിജയികളുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടാം. ഇതിലെ വിജയികള്‍ ചെന്നൈയുമായി ഫൈനലില്‍ കൊമ്പുകോര്‍ക്കും.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT