Cricket

വര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് യാഷ് ദയാല്‍ പങ്കുവച്ചിരുന്നത്.

വര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
X
ഹൈദരാബാദ്: ലവ് ജിഹാദുമായി ബന്ധപ്പെടുത്തി വര്‍ഗീയ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ വീണ്ടും വിശദീകരണവുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീം ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ യാഷ് ദയാല്‍.തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്റെ അറിവില്ലാതെ രണ്ട് പോസ്റ്റുകള്‍ തന്റെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടുവെന്നും യാഷ് ദയാല്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യാഷ് ദയാല്‍ പറഞ്ഞു. എല്ലാ സമുദായങ്ങളോടും തനിക്ക് ഒരേ ബഹുമാനമാണുള്ളതെന്നും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വന്ന രണ്ട് പോസ്റ്റുകളും തന്റെ വിശ്വാസമല്ലെന്നും യാഷ് ദയാല്‍ വിശദീകരിച്ചു.

ഡല്‍ഹിയില്‍ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെടുത്തിയുള്ള കാര്‍ട്ടൂണ്‍ ആണ് യാഷ് ദയാലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ ആയിരുന്നു ഇത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് യാഷ് ദയാല്‍ പങ്കുവച്ചിരുന്നത്. ഇതു വിവാദമായതോടെ 26-കാരനായ യാഷ് ദയാല്‍ സ്റ്റോറി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞ് യാഷ് ദയാല്‍ മറ്റൊരു സ്റ്റോറി ഇട്ടിരിക്കുന്നത്. ആദ്യത്തെ സ്റ്റോറി അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതായിരുന്നു എന്നാണ് യാഷ് ദയാലിന്റെ വിശദീകരണം. 'ആ സ്റ്റോറിക്ക് മാപ്പുനല്‍കണം. യാഷ് ദയാല്‍ തന്റെ പുതിയ സ്റ്റോറിയില്‍ പറഞ്ഞു.എന്നാല്‍ അവസാനമാണ് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന വിശദീകരണം പുറത്ത് വന്നത്.


Next Story

RELATED STORIES

Share it