Cricket

ബിസിസിഐയെ വിവരാവകാശ നിയമപരിധിയില്‍ നിന്നൊഴിവാക്കി

ബിസിസിഐയെ വിവരാവകാശ നിയമപരിധിയില്‍ നിന്നൊഴിവാക്കി
X


ന്യൂഡല്‍ഹി
: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) വിവരാവകാശ നിയമപരിധിയില്‍ നിന്നൊഴിവാക്കി പുതിയ കേന്ദ്ര കായിക ബില്ലില്‍ വീണ്ടും ഭേദഗതി. ജൂലായ് 23നു ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തില്‍ രാജ്യത്തെ എല്ലാ കായിക സംഘടനകളേയും പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു.

എന്നാല്‍ ഇതിനെതിരെ ബിസിസിഐ എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. സഭയില്‍ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന 15(2) വ്യവസ്ഥയാണ് ഒഴിവാക്കിയത്.വിവരാവകാശ നിയമപ്രകാരം സര്‍ക്കാരില്‍ നിന്നു ?ഗണ്യമായ സായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെ മാത്രമേ പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയില്‍ പെടുത്താനാകു എന്നു കായികമന്ത്രാലയം വ്യക്തമാക്കി. ബിസിസിഐ സര്‍ക്കാരില്‍ നിന്നു സഹായധനം കൈപ്പറ്റുന്നില്ല.

ഇക്കാര്യം ഉയര്‍ത്തിയാണ് ബിസിസിഐ എതിര്‍പ്പുയര്‍ത്തിയത്. ഏതാണ്ട് 18,760 കോടി രൂപ ആസ്തിയുള്ള കായിക സംഘടനയാണ് ബിസിസിഐ.

Next Story

RELATED STORIES

Share it