ചരിത്ര ജയവുമായി അഫ്ഗാനിസ്ഥാന്‍

ചരിത്ര ജയവുമായി അഫ്ഗാനിസ്ഥാന്‍

ചിറ്റഗോങ്: ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താന് ചരിത്ര നേട്ടം. ബംഗ്ലാദേശിനെതിരായി ടെസ്റ്റ് ജയം നേടിയതോടെ ആദ്യത്തെ ഓവര്‍സീസ് ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് ജയിച്ച് പരമ്പര അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി. 224 റണ്‍സിന്റെ ജയമാണ് അഫ്ഗാന്‍ നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ റഹ്മത്ത് ഷായുടെ സെഞ്ചുറി മികവില്‍ അഫ്ഗാന്‍ 342 റണ്‍സെടുത്തു. തുടര്‍ന്ന് മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിനെ അഫ്ഗാന്‍ 205 റണ്‍സിനൊതുക്കി. റാഷിദ് ഖാന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് അഫ്ഗാന് തുണയായത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 260 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. തുടര്‍ന്ന് ബാറ്റേന്തിയ ബംഗ്ലാദേശിനെ 173 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ പുറത്താക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലായി 11 വിക്കറ്റുകളാണ് ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ സ്വന്തമാക്കിയത്. ജയത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോഡ് റാഷിദ് ഖാന് സ്വന്തമായി.

RELATED STORIES

Share it
Top