Cricket

ലോകകപ്പ്; അട്ടിമറി വീരന്‍ സിംബാബ്‌വെ ഇന്ന് ബംഗ്ലാദേശിനെതിരേ; പാകിസ്താന് ഓറഞ്ച് പരീക്ഷണം

ഇന്ന് തോറ്റാല്‍ പാകിസ്താന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താവും.

ലോകകപ്പ്; അട്ടിമറി വീരന്‍ സിംബാബ്‌വെ ഇന്ന് ബംഗ്ലാദേശിനെതിരേ; പാകിസ്താന് ഓറഞ്ച് പരീക്ഷണം
X


പെര്‍ത്ത്: ട്വന്റി-20 ലോകകപ്പില്‍ ഇന്ന് മൂന്ന് മല്‍സരങ്ങള്‍. ഏറെ നിര്‍ണ്ണായകമായ മൂന്ന് മല്‍സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആദ്യ മല്‍സരത്തില്‍ പാകിസ്താനെ അട്ടിമറിച്ച സിംബാബ്‌വെ ബംഗ്ലാദേശിനെ നേരിടും. രാവിലെ 8.30നാണ് മല്‍സരം. ബംഗ്ലാദേശിനെ വീഴ്ത്തി സെമി പ്രതീക്ഷ ശക്തമാക്കാനാണ് അട്ടിമറി വീരന്‍മാരുടെ ലക്ഷ്യം. ബംഗ്ലാദേശാവട്ടെ നെതര്‍ലന്റസിനെതിരേ ഒരു ജയം അക്കൗണ്ടിലുണ്ട്. ഇരുവര്‍ക്കും ജയം അനിവാര്യമാണ്.


12.30ന് പെര്‍ത്തില്‍ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ പാകിസ്താന്‍ നെതര്‍ലന്റസിനെ നേരിടും. രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ട പാകിസ്താന് തുടര്‍ന്നുള്ള മൂന്ന് മല്‍സരങ്ങളും ജയിക്കേണ്ടതുണ്ട്. ഇന്ന് തോറ്റാല്‍ പാകിസ്താന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താവും.


മൂന്നാമത്തെ മല്‍സരത്തില്‍ രണ്ട് മല്‍സരങ്ങളും ജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് മൂന്ന് പോയിന്റുമായി ദക്ഷിണാഫ്രിക്കയാണുള്ളത്. ഒരു ജയമാണ് പ്രോട്ടീസിന്റെ അക്കൗണ്ടിലുള്ളത്. ഒരു മല്‍സരം ഉപേക്ഷിച്ചിരുന്നു. മല്‍സരം 4.30ന് പെര്‍ത്തിലാണ്.




Next Story

RELATED STORIES

Share it