Cricket

ഓള്‍ടൈം ഏകദിന റാങ്കിങില്‍ സച്ചിനെ പിന്‍തള്ളി ബാബര്‍ അസം

മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതായര്‍ന്ന ബാറ്റിങ് കാഴ്ച വയ്ക്കുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് ബാബര്‍.

ഓള്‍ടൈം ഏകദിന റാങ്കിങില്‍ സച്ചിനെ പിന്‍തള്ളി ബാബര്‍ അസം
X


മുംബൈ: ഐസിസിയുടെ ഓള്‍ടൈം ഏകദിന ബാറ്റിങ് റാങ്കിങില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്‍തള്ളി പാക് ക്യാപ്റ്റന്‍ ബാബര്‍ അസം.887 റേറ്റിങ് പോയിന്റുള്ള സച്ചിനെ പിന്‍തള്ളി ബാബര്‍ 15ാം സ്ഥാനത്തേക്കുയര്‍ന്നു. ബാബറിന് 891 പോയിന്റാണുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയതോടെയാണ് ബാബര്‍ റാങ്കിങില്‍ കുതിച്ചത്. ആധുനിക ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതായര്‍ന്ന ബാറ്റിങ് കാഴ്ച വയ്ക്കുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് ബാബര്‍.




Next Story

RELATED STORIES

Share it