ജഡേജയ്ക്ക് പരിക്ക്; ഓസിസിനെതിരേ കളിക്കില്ല
സ്റ്റാര്‍ക്കിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
സിഡ്നി: ഇന്ത്യന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്. ഇന്ന് ഓസിസിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.ഇടം കൈയ്യിലെ വിരലിനാണ് പരിക്കേറ്റത്. സ്റ്റാര്‍ക്കിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഉടന്‍ തന്നെ താരം മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടു. മല്‍സരത്തിന് ശേഷം ജഡേജയുടെ വിരല്‍ സ്കാന്‍ ചെയ്തിട്ടുണ്ട്. നാളെ ഓസിസിനെതിരേ നാലാം ദിനം ബൗള്‍ ചെയ്യാന്‍ ജഡേജയ്ക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്. ഇന്ന് വൈകിട്ടോടെയാണ് പരിക്കിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വരിക. താരത്തിന് അസഹനീയമായ വേദനയുണ്ടെന്നും നാളെ കളിക്കാന്‍ സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ട്. ഓസിസിന്റെ ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് നേടിയ ജഡേജയുടെ മികവിലാണ് ഇന്ത്യ ആധിപത്യം നേടിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ 37 പന്തില്‍ 28 റണ്‍സെടുത്ത് ജഡേജ ബാറ്റിങിലും തിളങ്ങിയിരുന്നു.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്‍എസ്എസ് ക്യാംപിലെത്തി, ജനറല്‍ സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്‍ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMT