Cricket

ഏഷ്യാ കപ്പ്: യുഎഇ ടീമില്‍ തിരുവനന്തപുരം സ്വദേശി അലിഷാന്‍ ഷറഫു ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ വംശജര്‍

ഏഷ്യാ കപ്പ്: യുഎഇ ടീമില്‍ തിരുവനന്തപുരം സ്വദേശി അലിഷാന്‍ ഷറഫു ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ വംശജര്‍
X

ദുബായ്: സെപ്റ്റംബര്‍ 9ന് ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള യുഎഇ ടീം പ്രഖ്യാപിച്ചു. 17-അംഗ ടീമില്‍ തിരുവനന്തപുരം സ്വദേശി അലിഷാന്‍ ഷറഫു ഇടം പിടിച്ചു. 22 വയസുകാരനായ അലിഷാന്‍ യുഎഇ അണ്ടര്‍ 19 ടീമിന്റെ മുന്‍ ക്യാപ്റ്റനാണ്.

മുഹമ്മദ് വസീം നയിക്കുന്ന യുഎഇ ടീം സെപ്റ്റംബര്‍ പത്തിന് തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയെ നേരിടും. അലിഷാന്‍ അടക്കം 7 ഇന്ത്യന്‍ വംശജര്‍ യുഎഇ ടീമിലുണ്ട്. രാഹുല്‍ ചോപ്ര, ഹര്‍ഷിദ് കൗശിക്, സിമ്രന്‍ജിത് സിങ്, ധ്രുവ് പരാശര്‍, ആര്യാംശ് ശര്‍മ, ഏഥന്‍ ഡിസൂസ എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യക്കാര്‍.

ടീം:

മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, ആര്യാംശ് ശര്‍മ, ആസിഫ് ഖാന്‍, ധ്രുവ് പരാശര്‍, ഏഥന്‍ ഡിസൂസ, ഹൈദര്‍ അലി, ഹര്‍ഷിദ് കൗശിക്, ജുനൈദ് സിദ്ദിഖ്, മതിയുള്ള ഖാന്‍, മുഹമ്മദ് ഫറൂഖ്, മുഹമ്മദ് ജവാദുള്ള, മുഹമ്മദ് സെുഹൈബ്, രാഹുല്‍ ചോപ്ര, രോഹിദ് ഖാന്‍, സിമ്രന്‍ജിത് സിങ്, സാഗീര്‍ ഖാന്‍.




Next Story

RELATED STORIES

Share it