Cricket

ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യാ-പാക് പോരാട്ടം; ഹോങ്കോങിനെതിരേ റെക്കോഡ് ജയവുമായി പാകിസ്താന്‍

നാളെ രാത്രി 7.30ന് ദുബായിലാണ് ക്ലാസ്സിക്ക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നത്.

ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യാ-പാക് പോരാട്ടം; ഹോങ്കോങിനെതിരേ റെക്കോഡ് ജയവുമായി പാകിസ്താന്‍
X


ഷാര്‍ജ: ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യാ-പാക് ക്ലാസ്സിക്ക് പോരാട്ടത്തിന് വേദിയൊരുങ്ങി. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനെതിരേ റെക്കോഡ് ജയവുമായി പാകിസ്താന്‍ സൂപ്പര്‍ ഫോറിലേക്ക് പ്രവേശിച്ചതോടെയാണ് വീണ്ടും കാസ്സിക്ക് പോരാട്ടത്തിന് വേദിയൊരുങ്ങിയത്.ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ പാകിസ്താനുമാണ് സൂപ്പര്‍ ഫോറില്‍ ഏറ്റുമുട്ടുക.ഹോങ്കോങിനെതിരേ 155 റണ്‍സിന്റെ ജയമാണ് പാക് പട നേടിയത്. 194 റണ്‍സിന്റെ ലക്ഷ്യമായിരുന്നു ഹോങ്കോങിന് മുന്നില്‍. 10.4 ഓവറില്‍ 38 റണ്‍സിന് ഹോങ്കോങിനെ പാകിസ്താന്‍ കൂടാരം കേറ്റി. ഷഹദാബ് ഖാന്‍ നാലും മുഹമ്മദ് നവാസ് മൂന്നും നസീം രണ്ടും വിക്കറ്റ് നേടിയാണ് പാകിസ്താന് റെക്കോഡ് ജയമൊരുക്കിയത്.


നേരത്തെ പാകിസ്താന് വേണ്ടി റിസ്വാന്‍ 78ഉം ഫഖര്‍ 53ഉം റണ്‍സെടുത്തു.ക്യാപ്റ്റന്‍ ബാബര്‍ അസമിന്(9) ഇന്നും ഫോം കണ്ടെത്താനായില്ല. നാളെ രാത്രി 7.30ന് ദുബായിലാണ് ക്ലാസ്സിക്ക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നത്. അഫ്ഗാനിസ്താനും ശ്രീലങ്കയുമാണ് ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ ഫോറിലെത്തിയത്.




Next Story

RELATED STORIES

Share it