ക്രിക്കറ്റ് താരം നബി മരിച്ചെന്ന് വ്യാജവാര്‍ത്ത; പ്രതികരണവുമായി താരം
വാര്‍ത്ത വന്ന ഉടന്‍ നബി പരിശീലനം നടത്തുന്ന ചിത്രം അഫ്ഗാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പോസ്റ്റ് ചെയ്തു.
BY NSH5 Oct 2019 12:23 PM GMT
X
NSH5 Oct 2019 12:23 PM GMT
കാബൂള്‍: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് നബി മരിച്ചെന്ന് വ്യാജവാര്‍ത്ത. കഴിഞ്ഞ ദിവസമാണ് താരം മരിച്ചെന്ന തരത്തില്‍ ട്വിറ്ററില്‍ വാര്‍ത്ത വന്നത്. തുടര്‍ന്ന് വാര്‍ത്ത പ്രചരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് നബി മരിച്ചെന്ന തരത്തിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.
വാര്‍ത്ത വന്ന ഉടന്‍ നബി പരിശീലനം നടത്തുന്ന ചിത്രം അഫ്ഗാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, ഇതിനുശേഷവും ട്വിറ്ററിലെ വാര്‍ത്ത നിരവധി പേര്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് വാര്‍ത്ത തെറ്റാണെന്ന് മുഹമ്മദ് നബി നേരിട്ട് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ദൈവത്തിന് സ്തുതിയെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും താരം അറിയിച്ചു.
Next Story
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്‍
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT