പന്തിന് സെഞ്ചുറി; ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ലീഡ്
മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 89 റണ്‍സിന്റെ ലീഡായി.

അഹ്മദാബാദ്: ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെ ചിറകിലേറി ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് ലീഡ്. ഇന്ന് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 89 റണ്‍സിന്റെ ലീഡായി. 118 പന്തിലാണ് ഋഷഭ് 101 റണ്‍സ് നേടിയത്. 49 റണ്‍സ് നേടിയാണ് രോഹിത്ത് ശര്‍മ്മ പുറത്തായത്. അജിങ്ക്യാ രഹാനെ (27), ചേതേശ്വര്‍ പൂജാര(17), ആര്‍ അശ്വിന്‍ (13) എന്നിവര്‍ക്ക് ഇന്ന് മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റണ്ണൊന്നുമെടുക്കാതെ പുറത്തായി. ആറിന് 146 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് തുണയായത് പന്തും വാഷിങ്ടണ്‍ സുന്ദറും ആണ്. കളി നിര്‍ത്തുമ്പോള്‍ വാഷിങ്ടണ്‍ സുന്ദറും (60) അക്‌സര്‍ പട്ടേലും (11) ആണ് ക്രിസീല്‍. ആന്‍ഡേഴ്‌സണ്‍, സ്റ്റോക്കസ്, ലീച്ച് എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീതം നേടി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞ ദിവസം 205 റണ്‍സിന് അവസാനിച്ചിരുന്നു.
RELATED STORIES
കൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT