Cricket

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയം; പരമ്പര

ദീപക് ചാഹറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍(69*).

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയം; പരമ്പര
X


കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.മൂന്ന് വിക്കറ്റിന്റെ ജയമാണ് ധവാനും കൂട്ടരും നേടിയത്. 275 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ അഞ്ച് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ദീപക് ചാഹറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍(69*). അവസാന ഓവറുകളില്‍ ചാഹര്‍ നടത്തിയ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. സൂര്യ കുമാറും(53) തകര്‍പ്പന്‍ ഫോമിലായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ താരങ്ങളായ പൃഥ്വി ഷാ, ധവാന്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ഇന്ന് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.ഷാ 13 ഉം ധവാന്‍ 29 ഉം ഇഷാന്‍ ഒരു റണ്‍സുമെടുത്ത് പുറത്തായി.തുടര്‍ന്ന് വന്ന മനീഷ് പാണ്ഡെ(37)യാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ചലിപ്പിച്ചത്. സൂര്യകുമാര്‍ യാദവാണ് പാണ്ഡെയ്‌ക്കൊപ്പം നിലയുറപ്പിച്ചത്.ഹാര്‍ദ്ദിക് പാണ്ഡെ റണ്ണൊന്നുമെടുക്കാതെ പുറത്തായി. സഹോദരന്‍ ക്രുനാല്‍ പാണ്ഡെ 35 റണ്‍സെടുത്തു. 82 പന്തിലാണ് ചാഹര്‍ 69 റണ്‍സ് നേടിയത്. വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.


ടോസ് നേടിയ ലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 275 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ചാഹല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. ദീപക് ചാഹര്‍ രണ്ട് വിക്കറ്റും നേടി. ലങ്കന്‍ നിരയില്‍ അവിഷ്‌ക ഫെര്‍ണാണ്ടോ(50), അസലങ്കാ (65), കരുണരത്‌നെ (44) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.




Next Story

RELATED STORIES

Share it