Cricket

അണ്ടര്‍ 19 ലോകകപ്പ്; ക്യാപ്റ്റന്‍ യഷ് ദുല്‍ അടക്കം ആറ് താരങ്ങള്‍ക്ക് കൊവിഡ്

ഇപ്പോള്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ 307 റണ്‍സ് നേടിയിട്ടുണ്ട്.

അണ്ടര്‍ 19 ലോകകപ്പ്; ക്യാപ്റ്റന്‍ യഷ് ദുല്‍ അടക്കം ആറ് താരങ്ങള്‍ക്ക് കൊവിഡ്
X


കിങ്സ്റ്റണ്‍: വെസ്റ്റ്ഇന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ആറ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്യാപ്റ്റന്‍ യഷ് ദുല്‍, വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദ്, ആരാധ്യ യാദവ്, വസു വാറ്റ്‌സ്, മാനവ് പാരഗ്, സിദ്ധാര്‍ത്ഥ് യാദവ് എന്നിവര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ അയര്‍ലന്റിനെ നേരിടുന്നതിന് തൊട്ട് മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യഷിന് പകരം നിഷാന്ത് സിന്ധു ആണ് ഇന്ത്യയെ നയിച്ചത്.


ഇപ്പോള്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ 307 റണ്‍സ് നേടിയിട്ടുണ്ട്.ഇന്ത്യയ്ക്കായി അങ്കിരിഷ് രഗുവംഷി(79), ഹര്‍നൂര്‍ സിങ് (88), രാജ ബവാ (42), നിഷാന്ത് (36), രാജ് വര്‍ധന്‍ (39) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിങില്‍ അയര്‍ലന്റ് 21 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 66 എന്ന നിലയിലാണ്.




Next Story

RELATED STORIES

Share it