Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററും ബാര്‍ട്ടിയും സെമിയില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററും ബാര്‍ട്ടിയും സെമിയില്‍
X

മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്രനുവിനെ മൂന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലേക്ക് കടന്നത്. 6-3, 2-6, 2-6, 7-6, 6-3 സെറ്റുകള്‍ക്കാണ് ഫെഡററുടെ ജയം. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ഏറ്റവും മികച്ച പോരാട്ടത്തിനാണ് മെല്‍ബണ്‍ ഇന്ന് സാക്ഷ്യം വഹിച്ചത്.

വനിതാ വിഭാഗത്തില്‍ ടോപ് സീഡ് ആഷ്‌ലി ബാര്‍ട്ടി സെമിയില്‍ പ്രവേശിച്ചു. പെട്രാ ക്വവിറ്റോവയെ 7-6, 6-2 സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചാണ് ആഷ്‌ലിയുടെ സെമി പ്രവേശനം. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. സെമിയില്‍ 14ാം സീഡ് സോഫിയാ കെനിനെയാണ് ആഷ്‌ലി നേരിടുക.

Next Story

RELATED STORIES

Share it