കമ്മല്‍പ്രീത് സിങിന്റെ വിലക്ക് ഞെട്ടല്‍ ഉളവാക്കി: എഎഫ്‌ഐ
ഇതോടെ അടുത്ത ഒളിംപിക്‌സില്‍ പങ്കെടുക്കാനും താരത്തിന് കഴിയില്ല.

മുംബൈ: ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ഡിസ്‌കസ് ത്രോ താരം കമ്മല്‍പ്രീത് കൗര്‍ സിങ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട വാര്‍ത്ത ഞെട്ടല്‍ ഉളവാക്കിയെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ പ്രസിഡന്റ് അഡിലേ സുമാരിവാലാ. ടോക്കിയോവില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കമ്മല്‍ പ്രീത് രണ്ട് ദിവസം മുമ്പാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇന്ത്യയുടെ അടുത്ത ഒളിംപിക്‌സില്‍ കമ്മല്‍പ്രീത് പ്രധാന മെഡല്‍ പ്രതീക്ഷ ആയിരുന്നു. നാല് വര്‍ഷമാണ് താരത്തിന്റെ വിലക്ക്. ഇതോടെ അടുത്ത ഒളിംപിക്‌സില്‍ പങ്കെടുക്കാനും താരത്തിന് കഴിയില്ല. നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിന്റെ അംശം താരത്തിന്റെ ശരീരത്തില്‍ എത്തിയതെങ്ങിനെയെന്ന് വ്യക്തമല്ല.26കാരിയായ താരത്തിന്റെ ഭാവിയാണ് നഷ്ടമായതെന്നും സുമാരി വാല വ്യക്തമാക്കി. താരം കഴിച്ച ഏതെങ്കിലും പ്രോട്ടീന്‍ പൗഡറുകളില്‍ നിന്നാവും മരുന്നിന്റെ അംശം ശരീരത്തില്‍ എത്തിയിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES
മീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍
20 July 2022 4:31 PM GMTപെണ്‍കരുത്തിന്റെ പ്രതീകം; ബൈക്കില്‍ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റാന്‍ അംബിക
9 April 2022 6:30 AM GMT10 വര്‍ഷത്തിനിടെ നിര്‍മിച്ചുനല്‍കിയത് 160 വീടുകള്‍ ; ...
7 March 2022 4:16 PM GMTഅന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ വനിതാ പാര്‍ലമെന്റ് ...
4 March 2022 1:55 PM GMTകുങ്ഫുവില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി പത്താം ക്ലാസുകാരി ഫിദ നൗറിന്
13 Feb 2022 5:09 AM GMTവീ നാസ്കോം അവാര്‍ഡ്സ് 2022; എന്‍ട്രികള്‍ ക്ഷണിച്ചു
8 Feb 2022 4:49 PM GMT