Athletics

ബോള്‍ട്ടിന് കൊവിഡ്; സ്റ്റെര്‍ലിങ്, ബെയ്ലി എന്നിവര്‍ക്ക് പരിശോധന

ഈ മാസം 21ന് ജമൈക്കയില്‍ നടത്തിയ താരത്തിന്റെ 34ാം ജന്‍മദിനാഘോഷത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗവിവരം കണ്ടെത്തിയത്.

ബോള്‍ട്ടിന് കൊവിഡ്; സ്റ്റെര്‍ലിങ്, ബെയ്ലി എന്നിവര്‍ക്ക് പരിശോധന
X

കിങ്സ്റ്റണ്‍: എട്ടുതവണ ഒളിംപിക് ഗോള്‍ഡ് മെഡല്‍ ജേതാവായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനും കൊവിഡ്-19. ബോള്‍ട്ട് തന്നെയാണ് രോഗവിവരം ലോകത്തെ അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും എന്നാല്‍ പരിശോധനയില്‍ പോസിറ്റീവാണെന്നും താരം അറിയിച്ചു. ഈ മാസം 21ന് ജമൈക്കയില്‍ നടത്തിയ താരത്തിന്റെ 34ാം ജന്‍മദിനാഘോഷത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗവിവരം കണ്ടെത്തിയത്.

ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം റഹീം സ്റ്റെര്‍ലിങ് (മാഞ്ചസ്റ്റര്‍ സിറ്റി), ബയേണ്‍ മ്യൂണിക്കിന്റെ ലിയോണ്‍ ബെയ്ലി എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്തവരെ മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. താരത്തിന്റെ ജന്‍മദിനാഘോഷങ്ങള്‍ നടന്നത് കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചായിരുന്നുവെന്നും ആക്ഷേപമുണ്ട്. ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്‌ക് ഉപയോഗിക്കാതെ ഡാന്‍സില്‍ പങ്കെടുത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് ജമൈക്കയില്‍ കൊവിഡ് കേസ് കുറവാണ്. 1,500ല്‍ താഴെ കേസുകളാണ് ഇതിനോടകം റിപോര്‍ട്ട് ചെയതത്. ലോകചാംപ്യനായ ബോള്‍ട്ട് 2017ലാണ് അത്ലറ്റിക്സില്‍നിന്ന് വിരമിച്ചത്. തന്റെ പരിശീലകന്‍ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ വീണ്ടും ട്രാക്കിലേക്ക് എത്തുമെന്ന് ബോള്‍ട്ട് അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it