Athletics

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; റിലേയില്‍ ഇന്ത്യക്ക് വെള്ളി

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അതേ ടീമിനൊപ്പം രൂപല്‍ മാത്രമാണ് പുതിയ താരമായിറങ്ങിയത്.

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; റിലേയില്‍ ഇന്ത്യക്ക് വെള്ളി
X


നയ്‌റോബി: അണ്ടര്‍ 20 ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെള്ളി. അമേരിക്കയ്ക്ക് പിന്നില്‍ മൂന്ന് മിനിറ്റ് 17.76 സെക്കന്റ് ഫിനിഷ് ചെയ്താണ് ഇന്ത്യയുടെ നേട്ടം. ഭരത് ശ്രീധര്‍, പ്രിയാ മോഹന്‍, കപില്‍, രൂപല്‍ ചൗധരി എന്നിവരാണ് ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ ഇന്ത്യ വെങ്കലമായിരുന്നു നേടിയത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അതേ ടീമിനൊപ്പം രൂപല്‍ മാത്രമാണ് പുതിയ താരമായിറങ്ങിയത്.


Next Story

RELATED STORIES

Share it