Athletics

റോം റാങ്കിങ് സീരീസ്; വിനേഷ് ഫൊഗാട്ടിനും ബജ്രങ് പൂനിയക്കും സ്വര്‍ണ്ണം

സീരിസില്‍ ഇന്ത്യ എട്ട് മെഡലുകളാണ് നേടിയത്.

റോം റാങ്കിങ് സീരീസ്; വിനേഷ് ഫൊഗാട്ടിനും ബജ്രങ് പൂനിയക്കും സ്വര്‍ണ്ണം
X



റോം: മറ്റിയോ പെല്ലികോണ്‍ റാങ്കിങ് സീരീസില്‍ ഇന്ത്യയുടെ വിനേഷ് ഫൊഗാട്ടിനും ബജ്രങ് പൂനിയക്കും സ്വര്‍ണ്ണം. 53 കിലോഗ്രാം വിഭാഗത്തിലാണ് പൂനിയ സ്വര്‍ണ്ണം നേടിയത്. ഈ വിഭാഗത്തില്‍ കഴിഞ്ഞ ആഴ്ച കെയ്വവില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും ഫൊഗാട്ട് സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ താരം 53 കിലോഗ്രാം വിഭാഗം റാങ്കിങില്‍ ഒന്നാമെത്തിത്തി. കാനഡയുടെ ഡയാനാ വെയ്ക്കറിനെയാണ് വിനേഷ് തോല്‍പ്പിച്ചത്. മംഗോളിയയുടെ തുല്‍ഗാ തുമുറിന് പരാജയപ്പെടുത്തിയാണ് 27കാരനായ പൂനിയ സ്വര്‍ണ്ണം നേടിയത്.


സീരിസില്‍ ഇന്ത്യ എട്ട് മെഡലുകളാണ് നേടിയത്. സ്വര്‍ണ്ണ മെഡല്‍ കൂടാതെ ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലും ഇന്ത്യ നേടി. സരിത മോര്‍ വെള്ളി നേടിയപ്പോള്‍ വിശാല്‍, അര്‍ജ്ജുന്‍, നീരജ്, കുല്‍ദീപ്, നവീന്‍ എന്നിവര്‍ വെങ്കല മെഡലും കരസ്ഥമാക്കി.




Next Story

RELATED STORIES

Share it