ഡച്ച് ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം സൗരഭ് വര്‍മയ്ക്ക്


ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൗരഭ് വര്‍മയ്ക്ക് ഡച്ച് ഓപണ്‍ കിരീടം. ലോക 62ാം നമ്പര്‍ താരമായ സൗരഭ് ഫൈനലില്‍ മലേസ്യയുടെ ജൂണ് വെയ് ചീമിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-19,21-13. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഈ ഇന്ത്യന്‍ ഷട്ട്‌ലര്‍ കാഴ്ച വച്ചത്. ഒരു മല്‍സരം മൂന്ന് ഗെയിമില്‍ കലാശിച്ചതൊഴിച്ചാല്‍ മറ്റു മല്‍സരങ്ങളെല്ലാം നേരിട്ടുള്ള സെറ്റുകളില്‍ ജയിക്കാന്‍ ഈ ഇന്ത്യന്‍ താരത്തിനായി. ഇന്ത്യയുടെ മുന്‍ ലോക സൂപ്പര്‍ താരമായ പി കശ്യപ് ക്വാര്‍ട്ടറില്‍ പോരാട്ടം അവസാനിച്ച ടൂര്‍ണമെന്റിലാണ് സൗരഭ് വര്‍മയുടെ കിരീടനേട്ടം. ഈ വര്‍ഷം താരത്തിന്റെ രണ്ടാം കിരീടനേട്ടമാണിത്. നേരത്തേ റഷ്യ ഓപണില്‍ താരം കിരീടം ചൂടിയിരുന്നു.

RELATED STORIES

Share it
Top