ചേംബറില്‍ വച്ച് മജിസ്ട്രേറ്റിനെ പാമ്പു കടിച്ചുമുംബൈ : കോടതിയിലെ ചേംബറില്‍ വച്ച് മജിസ്ട്രേറ്റിനെ പാമ്പു കടിച്ചു. മുംബൈ പനവേല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സിപി കാഷിദിനാണ് പാമ്പുകടിയേറ്റത്. വിഷമില്ലാത്ത പാമ്പായിരുന്നു കടിച്ചതെന്നതിനാല്‍ അപായമൊന്നും സംഭവിച്ചില്ല. പഴകിയ കോടതിക്കെട്ടിടത്തില്‍ ഒളിച്ചിരുന്ന പാമ്പ് മജിസ്‌ട്രേറ്റിന്റെ കൈയില്‍ കടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ തേടി. പാമ്പിനെ വിദഗ്ദനെക്കൊണ്ടു പിടികൂടി വിട്ടയച്ചു.

RELATED STORIES

Share it
Top