ശബരിമലയില്‍ സ്ത്രീ പ്രവേശനം: വര്‍ഗീയ പ്രചരണത്തിനെതിരേ കര്‍ശന നടപടിയെന്ന് പോലിസ്


തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവിഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പോലിസിന്റെ മുന്നറിയിപ്പ്.
വര്‍ഗീയ പ്രവണതകള്‍ സമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും എതിരെയുള്ള വെല്ലുവിളിയാണ്. നാടിന്റെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് കേരള പോലിസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സമൂഹത്തിലെ പരസ്പരസൗഹൃദം തകര്‍ക്കാന്‍ ഇത്തരത്തില്‍ വ്യാജപോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും അത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.

RELATED STORIES

Share it
Top