കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌ക്വാഡില്‍ ഏഴ് മലയാളികള്‍


കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിനായുള്ള 25 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഏഴ് മലയാളികളും ഏഴ് വിദേശ താരങ്ങളും ഉള്‍പ്പെട്ടതാണ് 25 അംഗ ടീം. ജനുവരി ട്രാന്‍സ്ഫര്‍ വരെ ഈ ടീം തന്നെ ആയിരിക്കും ഐ എസ് എല്ലില്‍ കളിക്കുക. സി കെ വിനീത്, സഹല്‍ അബ്ദുല്‍ സമദ്, സക്കീര്‍ എം പി, പ്രശാന്ത് മോഹന്‍, ഋഷി ദത്ത്, അനസ് എടത്തൊടിക, സുജിത് എം എസ് എന്നിവരാണ് മലയാളി താരങ്ങളായി ടീമില്‍ ഉള്ളത്. അബ്ദുല്‍ ഹക്കുവാണ് മലയാളി താരങ്ങളിലെ പ്രധാന അസാന്നിദ്ധ്യം.
ടീം:
ഗോള്‍ കീപ്പര്‍: ധീരജ് സിംഗ്, നവീന്‍ കുമാര്‍, സുജിത് എം എസ്
ഡിഫന്‍സ്: അനസ് എടത്തൊടിക, സിറില്‍ കാലി, ലാല്‍റുവത്താര, സന്ദേശ് ജിങ്കന്‍, മുഹമ്മദ് റാകിപ്, ലാകിച് പെസിച്, പ്രിതം സിങ്
മിഡ്ഫീല്‍ഡ്: പെകൂസണ്‍, നേഗി, നര്‍സാരി, ഋഷി ദത്ത്, കിസിറ്റോ, ലോകന്‍ മീതെ, സഹല്‍, നികോള, പ്രശാന്ത്, സൈനന്‍ ദോംഗല്‍, സൂരജ് രാവത്, എം പി സക്കീര്‍.
ഫോര്‍വേഡ്: സി കെ വിനീത്, മറ്റെഹ് പൊപ്ലാനിക്, സ്ലാവിസിയ.

RELATED STORIES

Share it
Top