അഗ്വുറോ 2021 വരെ സിറ്റിയില്‍ തുടരും


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വുറോ സിറ്റിയുമായുള്ള കരാര്‍ പുതുക്കി. ഒരു വര്‍ഷത്തേക്കാണ് താരം കരാര്‍ നീട്ടിയത്. പുതിയ കരാര്‍ പ്രകാരം താരം 2021 വരെ സിറ്റിക്ക് വേണ്ടി ബൂട്ടണിയും.
2011 ല്‍ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്ററില്‍ എത്തിയ താരം ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടകാരനായി മാറിയിരുന്നു. ഇതുവരെ 204 ഗോളുകളാണ് സിറ്റിയില്‍ താരം അക്കൗണ്ടിലാക്കിയത്. തുടര്‍ച്ചയായ എട്ടാം സീസണിലാണ് താരം സിറ്റിക്കായി ബൂട്ടണിയുന്നത്.
10 വര്‍ഷം വരെ സിറ്റിക്കായി കളിക്കണമെന്നാണ് കരാര്‍ പുതുക്കിയ ശേഷം താരം അഭിപ്രായപ്പെട്ടത്.
സിറ്റി മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും ഒരു കരബാവോ കപ്പും സ്വന്തമാക്കിയപ്പോള്‍ അഗ്യുറോ ടീമിന്റെ നിര്‍ണായക കളിക്കാരനായി മാറിയിരുന്നു. 2016-17 സീസണിലാണ് സിറ്റിക്കായി അഗ്യുറോ കൂടുതല്‍ ഗോള്‍ നേടിയത്. അന്ന് എല്ലാ ടൂര്‍ണമെന്റുകളിലായി 45 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 33 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്. ഇന്ന് കാര്‍ഡിഫ് സിറ്റിക്കെതിരേ അഗ്യുറോ ബൂട്ട് കെട്ടിയാല്‍ സിറ്റിയില്‍ 300 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരമായും അഗ്യുറോ മാറും. ഈ സീസണില്‍ ഇതുവരെ സിറ്റിക്കായി അഞ്ച് കളികളില്‍ നിന്ന് മൂന്ന് ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

RELATED STORIES

Share it
Top