കലോല്‍സവം ആലപ്പുഴയില്‍ത്തന്നെ, ആര്‍ഭാടമില്ലാതെകൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ത്തന്നെ നടത്തും. ആര്‍ഭാടമില്ലാതെയും ഇനങ്ങള്‍ കുറയ്ക്കാതെയുമാകും ഇത്തവണത്തെ കലോല്‍സവമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കലോത്സവത്തിന്റെ തീയതികള്‍ നാളെ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന-സമാപന ചടങ്ങുകളുണ്ടാകില്ല. ചെറിയ മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നടത്തിയ എല്ലാ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാവും കലോത്സവം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

കലോത്സവത്തിന്റെ ദിവസങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കും അതേസമയം കുട്ടികളുടെ സര്‍ഗശേഷി പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമൊരുക്കും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ കായികോത്സവം തിരുവനന്തപുരത്തും ശാസ്ത്രമേള കണ്ണൂരും നടത്താനും മാന്വല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

RELATED STORIES

Share it
Top