സാനിയ-ശുഐബ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്


ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് സാനിയ കുട്ടിക്ക് ജന്മം നല്‍കിയത്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷുഹൈബ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഈവര്‍ഷം ആദ്യമായിരുന്നു സാനിയ അമ്മയാവാന്‍ പോകുന്ന വിവരം അറിയിച്ചത്. ഇതിനുശേഷം അവര്‍ കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കുട്ടിക്ക് മിര്‍സ മാലിക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. അതേസമയം, ദമ്പതികള്‍ക്ക് ഇന്ത്യയിലെയും പാകിസ്താനിലെയും കലാകായിക മേഖലയിലുള്ള പ്രമുഖരും ആരാധകരും ആശംസകളര്‍പ്പിച്ചു. 2010ലായിരുന്നു സാനിയയുടെയും ഷുഹൈബിന്റെയും വിവാഹം.

RELATED STORIES

Share it
Top