കൊറിയ ഓപണ്‍: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്


സ്യോള്‍: കൊറിയന്‍ ഓപണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം സൈന നെഹ്‌വാള്‍ സെമി കാണാതെ പുറത്ത്. ജപ്പാന്റെ കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ നൊസോമി ഒകുഹാരയോട് മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷം അടിയറവ് വയ്ക്കുകായിരുന്നു. 21-15,15-21, 20-22 എന്ന സ്‌കോറിനാണ് സൈനയുടെ പരാജയം.
ആദ്യ ഗെയിമില്‍ അനായാസം വിജയം സ്വന്തമാക്കിയ സൈനയ്ക്ക് രണ്ടാം ഗെയിമില്‍ അടിപതറി. ഇരുവരും 1-1ന് സമനിലയായതോടെ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ മാച്ച് പോയിന്റ് സ്വന്തമാക്കിയ ശേഷമാണ് താരം മല്‍സരം കൈവിട്ടത്. ഇതോടെ കൊറിയ ഓപണില്‍ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു. പി വി സിന്ധുവും കിഡംബി ശ്രീകാന്തും ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നു.

RELATED STORIES

Share it
Top