കൊറിയ ഓപണ്‍: സൈനയ്ക്ക് വിജയത്തുടക്കം


സോള്‍: ഇന്നലെ ആരംഭിച്ച കൊറിയ ഓപണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ജയത്തോടെ തുടങ്ങി. വനിതാ വിഭാഗത്തില്‍ ദക്ഷിണ കൊറിയയുടെ ഹ്യോ മിന്‍ കിമിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് (21-12, 21-11) മുന്‍ ലോക നമ്പര്‍ വണ്‍ താരമായ സൈന പരാജയപ്പെടുത്തിയത്. അതിനിടെ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ കിഡംബി ശ്രീകാന്തും എച്ച്എസ് പ്രണോയിയും മല്‍സരത്തില്‍ നിന്നു പിന്മാറി. പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് ആന്‍ഡന്‍സനോട് 15-21, 16-21, 7-21 ന് തോറ്റു. ലോക തലത്തില്‍ ആദ്യ മൂന്നു സ്ഥാനക്കാരായ ഡെന്മാര്‍ക്കിന്റെ വിക്റ്റര്‍ അക്‌സല്‍സന്‍, ജപ്പാന്റെ കെന്റോ മോമോട്ടോ, കൊറിയയുടെ സോന്‍ വാന്‍ ഹോ എന്നിവര്‍ വിജയത്തോടെ തുടങ്ങി.

RELATED STORIES

Share it
Top