മീ ടൂ: റൊണാള്‍ഡോയുടേത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് താരത്തിന്റെ അഭിഭാഷകന്‍


കാലഫോര്‍ണിയ:ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ ലൈംഗികാരോപണക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി റോണോയുടെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സണ്‍. 'ആരോപണം ഉന്നയിച്ച കാതറിനുമായി റോണാള്‍ഡോ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു എന്നാല്‍ അത് അവരുടെ സമ്മതത്തോടെയായിരുന്നു,അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല' പീറ്റര്‍ പറയുന്നു.
നേരത്തേ ലൈംഗിക പീഡനമെന്നത് താന്‍ ഏറ്റവും വെറുക്കുന്ന കാര്യമാണെന്നും തന്റെ വിശ്വാസത്തിനും കാഴ്ച്ചപ്പാടിനുമെല്ലാം അത് എതിരാണെന്നും വ്യക്തമാക്കിയ ക്രിസ്റ്റ്യാനോ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് താരം ഇതിനോട് പ്രതികരിച്ചത്.
മോഡലായ കാതറിന്‍ മയോര്‍ഗ എന്ന യുവതിയാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലാസ് വെഗാസ് പോലീസ അന്വേഷണം പുനരാരംഭിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോയും അഭിഭാഷകനും ചേര്‍ന്ന് തന്നെ ഒത്തുതീര്‍പ്പ് കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നാണ് കാതറിന്റെ ആരോപണം. അതേസമയം റൊണാള്‍ഡോയില്‍ നിന്ന് സമാന അനുഭവം മറ്റൊരു യുവതിക്കും ഉണ്ടായെന്ന് കാതറിന്റെ അഭിഭാഷകന്‍ ലെസ്ലി മാര്‍ക്ക് സ്‌റ്റൊവാള്‍ ആരോപണമുയര്‍ത്തുന്നുണ്ട്. തന്നെ ആ യുവതി ഫോണില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

RELATED STORIES

Share it
Top