ഗോകര്‍ണ ക്ഷേത്രത്തില്‍ ജീന്‍സിനും ട്രൗസറിനും വിലക്ക്ബംഗളൂരു: കര്‍ണാടകയിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ ഗോകര്‍ണ മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ ജീന്‍സ്, ട്രൗസര്‍, ബര്‍മൂഡ എന്നിവ ധരിച്ച് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. വസ്ത്ര ചട്ടം നേരത്തെ നിലവിലുണ്ടെന്നും എന്നാല്‍ അത് നടപ്പാക്കിയത് ഒരു മാസം മുമ്പാണെന്നും മഹാബലേശ്വര ക്ഷേത്രം എക്‌സിക്യൂട്ടീവ് ഒാഫിസര്‍ എച്ച് ഹലപ്പ അറിയിച്ചു.
ഷര്‍ട്ട്, പാന്റ്‌സ്, തൊപ്പി, കോട്ട് എന്നിവയും ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുരുഷന്‍മാര്‍ക്ക് ദോത്തി ധരിക്കാം. ഷര്‍ട്ട്, ടീഷര്‍ട്ട് എന്നിവ ധരിച്ച് വരാന്‍ അനുവദിക്കില്ല. സല്‍വാര്‍ സ്യൂട്ട്, സാരി എന്നീ വസ്ത്രങ്ങള്‍ ധരിച്ച് സ്ത്രീകള്‍ക്ക് പ്രവേശിക്കാം. മറ്റു വസ്ത്രങ്ങള്‍ അനുവദിക്കില്ല-ഹലപ്പ പറഞ്ഞു. കാടാമ്പ രാജവംശത്തിലെ മയൂര ശര്‍മന്‍ എഡി നാലാം നൂറ്റാണ്ടിലാണ് മഹാബലേശ്വര്‍ ക്ഷേത്രം ഗോകര്‍ണത്തില്‍ പണികഴിച്ചത്. ഗോകര്‍ണം പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ വസ്ത്ര ചട്ടവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് ക്ഷേത്രത്തിന്റെ ഭരണാധികാരി ജി കെ ഹെഗ്‌ഡെ പറഞ്ഞു.

RELATED STORIES

Share it
Top