അഭിഭാഷകയ്ക്ക് നേരെ പീഡനശ്രമം; മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍

ചെന്നൈ: അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജുഡീഷല്‍ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍.സത്യമംഗലം ജുഡീഷല്‍ മജിസ്‌ട്രേറ്റ് ആര്‍ രാജവേലുവിനെയാണ് അഭിഭാഷകയുടെ പരാതിയില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി എന്‍ ഉമാ മഹേശ്വരിയാണ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ആര്‍ രാജവേലുവിനെതിരേ നടപടി സ്വീകരിച്ചത്. മജിസ്‌ട്രേറ്റ് ആര്‍ രാജവേലു അപമര്യാദയായി പെരുമാറുകയും ബലാത്സംഗ ശ്രമം നടത്തുകയും ചെയ്തുവെന്ന് കാണിച്ചാണ് അഭിഭാഷക പരാതി നല്‍കിയത്. ഇതിന് തെളിവായി ശബ്ദരേഖയും പരാതിയുടെ കൂടെ നല്‍കി. സസ്‌പെന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെതിരെ കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി അറിയിച്ചു.

RELATED STORIES

Share it
Top