Flash News

മഴ: ജാഗ്രതാ നിര്‍ദേശങ്ങളില്‍ ഭാഗികമായ ഇളവ്, കടലില്‍ പോകരുത്

മഴ: ജാഗ്രതാ നിര്‍ദേശങ്ങളില്‍ ഭാഗികമായ ഇളവ്, കടലില്‍ പോകരുത്
X


തുടര്‍ച്ചയായ ദിവസങ്ങളില്‍ മഞ്ഞ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകളും, അതിതീവ്ര മഴയുടെ പ്രവചനവും പരിഗണിച്ച് നിര്‍ദേശിച്ചിരുന്ന മുന്നൊരുക്ക നടപടികളില്‍, ഈ ദിവസങ്ങളില്‍ ലഭിച്ച മഴയുടെ ഏറ്റക്കുറച്ചില്‍ കൂടി പരിഗണിച്ച് ഇളവ് വരുത്തി.
ഇതനുസരിച്ച്്് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ടും, നാളെ ഇടുക്കി, വയനാട് ജില്ലകളില്‍ മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചു. ഇതോടൊപ്പം മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന നിര്‍ദേശം തുടരുന്നു.
മറ്റു നിര്‍ദേശങ്ങള്‍

1. മലയോര മേഘലയിലെ വിനോദ സഞ്ചാരത്തിന് നിര്‍ദേശിച്ചിരുന്ന നിയന്ത്രണം പ്രാദേശികമായി ലഭിച്ച മഴയുടെ സാഹചര്യവുംകൂടി പരിഗണിച്ച് ആവശ്യാനുസരണം പിന്‍വലിക്കുവാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് അനുമതി നല്‍കി
2. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ മലയോര മേഖലയില്‍ ഇന്നും, ഇടുക്കി, വയനാട് ജില്ലകളില്‍ നാളെയും, രാത്രി യാത്ര ഒഴിവാക്കുന്നതാകും ഉചിതം.
3. 24 മണിക്കൂര്‍ താലൂക്ക് കണ്‍്‌ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കണമോ എന്ന് പ്രാദേശികമായി ലഭിച്ച മഴയുടെ സാഹചര്യവുംകൂടി പരിഗണിച്ച് ആവശ്യാനുസരണം ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് തീരുമാനിക്കാന്‍ അനുമതി നല്‍കി
4. പോലീസ്, അഗ്‌നിശമന സേന എന്നിവര്‍ ഇന്നും നാളെയും ജാഗ്രത തുടരുവാന്‍ നിര്‍ദേശം
5. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ടീമുകളെ നാളെ രാവിലെ മുതല്‍, പ്രാദേശികമായി ലഭിച്ച മഴയുടെ സാഹചര്യവുംകൂടി പരിഗണിച്ച് ആവശ്യാനുസരണം വിടുതല്‍ ചെയ്യുവാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് അനുമതി നല്‍കി.
Next Story

RELATED STORIES

Share it